
സിഡ്നി: അടുത്ത ഐപിഎല്‍ സീസണിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗളിംഗ് ആരാധകര്‍ക്ക് കാണാനാവില്ല. സ്റ്റാര്‍ക്കിനെ കരാറില്‍ നിന്നൊഴിവാക്കിയതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ കൊല്‍ക്കത്തയിലെത്തിയ സ്റ്റാര്‍ക്കിന് പരിക്കിനെത്തുടര്‍ന്ന് സീസണ്‍ മുഴുവന്‍ നഷ്ടമായിരുന്നു.
കരാറില്‍ നിന്നൊഴാവിക്കുന്നതായി കാണിച്ച നൈറ്റ് റൈഡേഴ്സ് അധികൃതര്‍ സന്ദേശം അയച്ചിരുന്നുവെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. ഐപിഎല്ലില്‍ വേറെ എതെങ്കിലും ടീമിന്റെ ഭാഗാമാവാന്‍ സാധ്യതയില്ലെന്നും ഏകദിന ലോകകപ്പിന് മുന്പ് പൂര്‍ണ വിശ്രമമെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.
ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്ന സാറ്റാര്‍ക്കിനെ 9.4 കോടി രൂപ നല്‍കിയാണ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് കളിക്കാന്‍ കഴിയാതിരുന്നതോടെ കൊല്‍ക്കത്ത ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കുറാനെ ടീമിലെടുത്തിരുന്നു. ബംഗലൂരു താരമായിരുന്നപ്പോഴും പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളിലും സ്റ്റാര്‍ക്ക് കളിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!