ഇതെന്ത് കളിയാണ് സഞ്ജു..? ഇങ്ങനെ കളിച്ചിട്ട് എന്താവാനാ..

By Web TeamFirst Published Nov 14, 2018, 12:00 PM IST
Highlights
  • കേരള താരം സഞ്ജു വി. സംസണിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രാ പ്രദേശിനെതിരേ നാല് പന്ത് മാത്രം നേരിട്ട സഞ്ജു റണ്‍സൊന്നുമെടുക്കാതെ മടങ്ങി. മനീഷ് ഗോലമാരുവിന്റെ പന്തില്‍ ബി. സുമന്തിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സഞ്ജു.

തിരുവനന്തപുരം: കേരള താരം സഞ്ജു വി. സംസണിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രാ പ്രദേശിനെതിരേ നാല് പന്ത് മാത്രം നേരിട്ട സഞ്ജു റണ്‍സൊന്നുമെടുക്കാതെ മടങ്ങി. മനീഷ് ഗോലമാരുവിന്റെ പന്തില്‍ ബി. സുമന്തിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സഞ്ജു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ സഞ്ജു 53 റണ്‍സെടുത്തിരുന്നു. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന്റേത് മോശം പ്രകടമായിരുന്നു. തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ നിന്നും താരം ഒഴിവാക്കപ്പെട്ടിരുന്നു.

ആന്ധ്ര ഉയര്‍ത്തിയ 254നെതിരേ ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 റണ്‍സുണ്ട് കേരളത്തിന്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (16), വി.എ. ജഗദീഷ് (8) എന്നിവരാണ് ക്രീസില്‍. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ജലജ് സക്‌സേന 133 റണ്‍സെടുത്ത് പുറത്തായി. 47 റണ്‍സെടുത്ത രോഹന്‍ പ്രേമിനേയും സക്‌സേനയേയും ഗോല്‍മാറുവാണ് പുറത്താക്കിയത്.

ആന്ധ്രയ്ക്ക് വേണ്ടി ഗോല്‍മാറു മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷൊയ്ബ് ഖാന് ഒരു വിക്കറ്റുണ്ട്. ഒരുദിനവും രണ്ട് സെഷനും ശേഷിക്കെ ഇരുനൂറിനടുത്ത് ലീഡുണ്ടാക്കി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാവും കേരളത്തിന്റെ ലക്ഷ്യം.

click me!