ഉമേഷും കൂട്ടരും എറിഞ്ഞിട്ടു; പഞ്ചാബ് 88ന് പുറത്ത്

Web Desk |  
Published : May 14, 2018, 09:35 PM ISTUpdated : Jun 29, 2018, 04:04 PM IST
ഉമേഷും കൂട്ടരും എറിഞ്ഞിട്ടു; പഞ്ചാബ് 88ന് പുറത്ത്

Synopsis

ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വിയര്‍ത്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 88ന് പുറത്ത്.  ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍റെ ഇന്നിംഗ്സ് 15.1 ഓവറില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ തളച്ചത്. കിംഗ്സ് ഇലവന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 

ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്‌ല്‍ 18 റണ്‍സെടുത്തും പുറത്തായി. പിന്നാലെയെത്തിയവരില്‍ ഫിഞ്ചൊഴികെ ആരും പഞ്ചാബിനായി പൊരുതിയില്ല. കരുണ്‍(1), സ്റ്റേയിണിസ്(2), അര്‍വാള്‍(2), അക്ഷാര്‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത്(3), രജ്പൂത്(1) എന്നിങ്ങനെയായിരുന്നു സ്കോര്‍. ബാംഗ്ലൂരിനായി സിറാജ്, ചഹല്‍, മൊയിന്‍ അലി, ഗ്രാന്‍റ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
ധോണിക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഡല്‍ഹിയിലേക്കില്ല, പരിക്കില്‍ നിന്ന് മുക്തനാകാതെ ചെന്നൈ ഇതിഹാസം