
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളിലുണ്ടാവില്ല. രാജസ്ഥാനെ അജിങ്ക്യ രഹാനയും ഹൈദരാബാദിനെ കെയ്ന്‍ വില്യംസണും നയിക്കും.
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്ത നാല് വിക്കറ്റിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ചു. ബാംഗ്ലൂരിന്റെ 176 റണ്‍സ് ഏഴ് പന്ത് ശേഷിക്കേ കൊല്‍ക്കത്ത മറികടന്നു. മറ്റൊരു മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആറ് വിക്കറ്റിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പിച്ചു. ഡല്‍ഹിയുടെ 166 റണ്‍സ് പഞ്ചാബ് ഏഴ് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!