
മൊഹാലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 198 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. പതിനൊന്നാം സീസണിലെ അരങ്ങേറ്റം ഗംഭീരമാക്കിയ ക്രിസ് ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ് കിംഗ്സ് ഇലവനെ മികച്ച സ്കോറിലെത്തിച്ചത്.
മിന്നും തുടക്കമാണ് കിംഗ്സ് ഇലവന് ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും പ്രതീക്ഷ കാത്തപ്പോള്‍ പവര്‍പ്ലേയില്‍ 75 റണ്‍സ് പഞ്ചാബ് കുറിച്ചു. കിംഗ്സ് ഇലവന്‍ കുപ്പായത്തില്‍ ആദ്യ മത്സരം കളിക്കുന്ന ഓപ്പണര്‍ ക്രിസ് ഗെയില്‍ 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. പഞ്ചാബ് നിരയില്‍ 22 പന്തില്‍ 37 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ ആദ്യം പുറത്തായി.
എന്നാല്‍ മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് അടി തുടര്‍ന്നു ഗെയ്‌ല്‍. ഗെയില്‍ 33 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സും അടക്കം 63 റണ്‍സുമായി രണ്ടാമനായി മടങ്ങി. താരലേലത്തില്‍ തന്നെ കൈവിട്ട ടീമുകള്‍ക്ക് കൂറ്റനടികള്‍ കൊണ്ട് മറുപടി പറയുകയായിരുന്നു വിന്‍ഡീസ് താരം. 15-ാം ഓവറിലെ ആദ്യ പന്തില്‍ അഗര്‍വാളും(30) രണ്ടാം പന്തില്‍ ഫിഞ്ചും(0) പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഫിഞ്ച് ഗോള്‍ഡണ്‍ ഡക്കാകുന്നത്.
പിന്നാലെ 20 റണ്‍സ് മാത്രമെടുത്ത് യുവിയും കൂടാരം കയറി. ക്രിസില്‍ ഒന്നിച്ച കരുണ്‍ നായരും നായകന്‍ അശ്വിനും ചേര്‍ന്ന് അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുന്നതാണ് പിന്നീട് കണ്ടത്. 19-ാം ഓവറിലെ അഞ്ചാം പന്തില്‍ 14 റണ്‍സുമായി അശ്വിന്‍ പുറത്ത്. അവസാന ഓവറിലെ നാലാം പന്തില്‍ 17 പന്തില്‍ 29 റണ്‍സെടുത്ത കരുണ്‍ നായരും മടങ്ങി. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് 200 കടക്കുമെന്ന് തോന്നിച്ച കിംഗ്സ് ഇലവനെ പിടിച്ചുകെട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!