റബാഡയ്ക്ക് പകരക്കാരനെ കണ്ടെത്തി ഡെയര്‍ഡെവിള്‍സ്

By Web DeskFirst Published Apr 7, 2018, 6:28 PM IST
Highlights
  • ഇംഗ്ലീഷ് താരം പ്ലന്‍കെറ്റിനെ ടീമിലുള്‍പ്പെടുത്തി

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണ്‍ തുടങ്ങും മുമ്പ് ആ പ്രശ്നത്തിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പരിഹാരം കണ്ടു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ കളിക്കില്ലെന്ന് ഉറപ്പായതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം പ്ലന്‍കെറ്റിനെ ടീമിലുള്‍പ്പെടുത്തി. ഇംഗ്ലണ്ടിനായി 15 ടി20യില്‍ 19 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ താരം. അതേസമയം ആകെ 119 ടി20 മത്സരങ്ങളില്‍ നിന്ന് 26.70 ശരാശരിയില്‍ 110 വിക്കറ്റുകളും പേരിലുണ്ട്.

നേരത്തെ താരലേലത്തില്‍ 4.2 കോടി രൂപ മുടക്കിയാണ് റബാഡയെ ഡല്‍ഹി ടീം സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്‍ തുടങ്ങും മുമ്പ് ഓസീസിനെതിരായ പരമ്പരയ്ക്കിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. നിലവില്‍ ടെസ്റ്റ് നമ്പര്‍ വണ്‍ ബൗളറായ റബാഡയ്ക്ക് പകരക്കാരനാകാന്‍ പ്ലന്‍കെറ്റിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം. ഞായറാഴ്ച്ച മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡെയര്‍ഡെവിള്‍സിന്‍റെ ആദ്യ മത്സരം. 

click me!