
പുനെ: മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്‌റ്റനുമായ എംഎസ് ധോണിയില്‍ നിന്ന് ഒരു സമ്മാനം കൊതിക്കാത്ത ആരാധകരുണ്ടാവില്ല. ഇന്ത്യയ്ക്ക് രണ്ട് ലോക കിരീടങ്ങള്‍ നേടിത്തന്ന ഇതിഹാസ നായകന്‍ ആരാധകര്‍ക്ക് അത്രത്തോളം പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസം ധോണിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആശംസ രേഖപ്പെടുത്തിയ എംഎസ്ഡിയുടെ ബാറ്റ് ശ്രീകാന്തിന് ലഭിച്ചത്. ബാഡ്മിന്‍റണില്‍ ലോക മൂന്നാം നമ്പര്‍ താരമായ കിഡംബി ശ്രീകാന്ത് കടുത്ത ധോണി ആരാധകനാണ്. ഫേസ്‌ബുക്കിലൂടെ തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രം ശ്രീകാന്ത് ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അവസാനിച്ച ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീകാന്ത് വെള്ളി മെഡല്‍ നേടിയിരുന്നു.
അതേസമയം ഐപിഎല്ലില്‍ ചെന്നൈയെ പ്ലേ ഓഫിലെത്തിച്ച് മിന്നും ഫോം തുടരുകയാണ് എംഎസ് ധോണി. സീസണില്‍ 13 മത്സരങ്ങളില്‍ 430 റണ്‍സാണ് ഇതിനകം ധോണി അടിച്ചുകൂട്ടിയത്. 86.00 ആണ് ധോണിയുടെ ബാറ്റിംഗ് ശരാശരി. ഞായറാഴ്ച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് പ്രഥമികഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അവസാന മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!