
മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ തുടങ്ങാന്‍ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുന്നത് ആവേശം കൂട്ടുന്നു. ചെന്നൈക്കെതിരെ മുംബൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാള്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണ്.
സ്‌പിന്‍ ഓള്‍റൗണ്ടറായ ക്രൂണാല്‍ പാണ്ഡ്യയെ 8.8 കോടി മുടക്കി മുംബൈ ഇക്കുറി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരിപ്പിക്കുന്ന മാറ്റങ്ങളോടെയാവും പാണ്ഡ്യ ഇക്കുറി കളിക്കാനിറങ്ങുക. ക്രൂണാല്‍ പാണ്ഡ്യ തന്‍റെ ജഴ്സി നമ്പറിലും പേരിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ ക്രുണാല്‍ എന്ന് എഴുതിയിരിക്കുന്നതില്‍ ഒരു എല്‍ (KRUNALL) കൂടുതലുണ്ട്. കഴിഞ്ഞ തവണ ഉപയോഗിച്ചിരുന്ന 25ന് പകരം 24 ആണ് ഇക്കുറി പാണ്ഡ്യയുടെ ജഴ്‌സി നമ്പര്‍.
എന്നാല്‍ ഇത് അച്ചടിപ്പിശകാണ് എന്ന് വിലയിരുത്താന്‍ വരട്ടെ. സംഖ്യാശാസ്ത്രപ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജീവിതത്തില്‍ കൂടുതല്‍ ഉന്നതി കൈവരിക്കാനാണ് ക്രുണാല്‍ ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപിഎല്ലില്‍ 25 മത്സരങ്ങളില്‍ 158.42 സ്‌ട്രൈക്ക് റേറ്റില്‍ 480 റണ്‍സും 7.15 ഇക്കോണമിയില്‍ 16 വിക്കറ്റും താരം വീഴ്ത്തിയിട്ടുള്ള താരമാണ് ക്രുണാല്‍ പാണ്ഡ്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!