ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി

Web Desk |  
Published : May 03, 2018, 04:30 PM ISTUpdated : Jun 08, 2018, 05:53 PM IST
ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി

Synopsis

പരിക്കേറ്റ നിതീഷ് റാണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കില്ല

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാന്‍ ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. പരിക്കേറ്റ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ ഇന്ന് കളിക്കില്ല. ഏപ്രില്‍ 29ന് നടന്ന റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് സ്കോര്‍ 15ല്‍ നില്‍ക്കേ ഇന്നിംഗ്സ് പൂര്‍ത്തിയാക്കാതെ താരം ക്രീസ് വിട്ടിരുന്നു. കൊല്‍ക്കത്തയ്ക്കായ് സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് റാണ.

എട്ട് മത്സരങ്ങളില്‍ നിന്ന് 31.33 ശരാശരിയില്‍ 188 റണ്‍സ് റാണ നേടിയിട്ടുണ്ട്. പാര്‍ട്ട് ടൈം ബൗളറായി നിര്‍ണായക വിക്കറ്റ് വീഴ്ത്താനും റാണയ്ക്ക് സാധിക്കുന്നുണ്ട്. ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. എട്ട് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ചെന്നൈ ഒന്നാമതും കൊല്‍ക്കത്ത നാലാമതുമാണ്. റാണയ്ക്ക് പകരം ജാര്‍ഖണ്ഡ് താരം ഇഷാങ്ക് ജഗ്ഗിയ്ക്ക് കൊല്‍ക്കത്ത അവസരം നല്‍കുമെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരു പന്തില്‍ സെഞ്ചുറിയും വിജയവും ആഘോഷിച്ച് ഫിന്‍ അലന്‍; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ നാലാം ജയം
ശ്രേയസ് അല്ല, ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സഞ്ജു? ഗംഭീറിന്റെ മനസില്‍ മലയാളി താരമെന്ന് റിപ്പോര്‍ട്ട്