
കൊച്ചി: ഐഎസ് എല്ലിൽ കൊൽക്കത്തയുടെ വമ്പൻ ഓഫർ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ. അമര്‍ തൊമാര്‍ കൊല്‍ക്കത്ത(എടികെ) ജിംഗാന് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരനാണ് തീരമാനമെന്ന് ജിംഗാൻ പറഞ്ഞു.
ബ്ലാസ്റ്റേഴ്സുമായി രണ്ടുവർഷ കരാർ ശേഷിക്കുന്ന ജിംഗാണ് ഒരു കോടി ഇരുപത് ലക്ഷമാണ് നിലവില്‍ ലഭിക്കുന്ന വാർഷിക പ്രതിഫലം. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന ഏകതാരമാണ് ജിംഗാൻ. കേരളത്തിലെ ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് ജിംഗാൻ പറഞ്ഞു. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ തന്റെ ഹൃദയത്തോടൊപ്പം ചേര്‍ത്തുവെക്കുന്ന പേരാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അവരുടെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ഈ സ്നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് ഞാന്‍ പോവാന്‍ ഒരു ശതമാനം പോലും സാധ്യത ഇപ്പോഴില്ല.
ഇക്കാര്യത്തില്‍ അഭ്യൂഹമുയര്‍ന്നപ്പോഴെ പ്രതികരിക്കാതിരുന്നതിന് ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നും ജിംഗാന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2014ലും 2016ലും ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേ ഓഫില്‍പോലും എത്താനായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് അനസ് എടത്തൊടിക എത്തിയതോടെയാണ് ജിംഗാന്‍ ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!