
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ലൈനപ്പായി. ആദ്യ ക്വാളിഫയറില്‍ നാളെ സണ്‍റൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. മുംബൈയിലാണ് സീസണിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്നത്. ഈ കളിയില്‍ ജയിക്കുന്നവര്‍ ഫൈനലിന് നേരിട്ട് യോഗ്യത നേടും.
എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബുധനാഴ്ച മൂന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാമതെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. എലിമിനേറ്ററില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. വെള്ളിയാഴ്ചയിലെ രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററിലെ വിജയികളുമാണ് ഏറ്റുമുട്ടുന്നത്.
ഞായറാഴ്ച മുംബൈയിലാണ് ഫൈനല്‍. പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് തുടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 14 കളികളില്‍ 18 പോയിന്‍റ് വീതം നേടി നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തിലാണ് ചെന്നൈയെ മറികടന്ന് സണ്‍റൈസേഴ്സ് ഒന്നാമതെത്തിയത്. കൊല്‍ക്കത്ത 16 പോയിന്‍റും രാജസ്ഥാന്‍ 14 പോയിന്‍റും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!