ധോണിയെ കബളിപ്പിച്ച് സിവയുടെ കുസൃതി- വീഡിയോ

Web Desk |  
Published : May 21, 2018, 01:10 PM ISTUpdated : Jun 29, 2018, 04:04 PM IST
ധോണിയെ കബളിപ്പിച്ച് സിവയുടെ കുസൃതി- വീഡിയോ

Synopsis

സിവയുടെ പുതിയ കുസൃതിയും തരംഗമായിക്കഴിഞ്ഞു

പുനെ: ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവയുടെ കളിചിരികളും തമാശകളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളം പാട്ടും ഡാന്‍സുമൊക്കെയായി കേരളത്തിലും കുഞ്ഞ് സിവ സൂപ്പര്‍ താരമാണ്. ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ആരാധകരുടെ കയ്യടി വാങ്ങിയിരിക്കുകയാണ് ക്രിക്കറ്റിലെ ലിറ്റില്‍ സ്റ്റാര്‍. പഞ്ചാബ്- ചെന്നൈ മത്സരശേഷമായിരുന്നു സംഭവം.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്‍റെ ആഘോഷത്തിലായിരുന്നു ചെന്നൈ താരങ്ങള്‍. എന്നാല്‍ നായകന്‍ എംഎസ് ധോണി മകള്‍ക്കൊപ്പം കളിചിരികളുമായി സമയം ചിലവിടാനാണ് തീരുമാനിച്ചത്. ഇതിനിടെ ധോണിയെ കബളിപ്പിച്ച് തൊപ്പി ഊരിയെടുത്ത് ഗാലറിയിലെ ആരാധകരെ സിവ ത്രസിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ കണ്ടാലറിയാം സിവയുടെ പുതിയ കുസൃതി എത്രത്തോളം രസകരമാണെന്ന്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല
മിച്ചല്‍ സ്റ്റാര്‍ക്ക്-വൈഭവ് സൂര്യവന്‍ഷി പോര്! ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്