
ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ടീമാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. അതിനാല്‍ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം ഡല്‍ഹിക്ക് ആശ്വാസ ജയം നേടാന്‍ മാത്രമുള്ള അവസരമാണ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ച് വമ്പന്‍ നാണക്കേട് ഒഴിവാക്കി സീസണ്‍ അവസാനിപ്പിക്കാനാകും ഡല്‍ഹിയുടെ ശ്രമം.
അത്ര നിര്‍ണായകമല്ലാത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന കാര്യം ഡെയര്‍ഡെവിള്‍സ് പരിഗണിച്ചേക്കും. നേപ്പാള്‍ സ്‌പിന്നര്‍ സന്ദീപ് ലാമിച്ചന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജൂനിയര്‍ ഡലാ തുടങ്ങിയവര്‍ക്ക് ഐപിഎല്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൗളിംഗ് പരിശീലകന്‍ ജെയിംസ് ഹോപ്‌സാണ് ഇരുവരെയും കളിപ്പിക്കുമെന്ന കാര്യം സൂചിപ്പിച്ചത്.
ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമെന്ന നേട്ടം കുറിക്കാനാണ് സന്ദീപ് ലാമിച്ചന്‍ ഒരുങ്ങുന്നത്. നേരത്തെ ഐപിഎല്‍ കരാര്‍ ലഭിച്ച ആദ്യ നേപ്പാള്‍ താരമെന്ന നേട്ടം ലാമിച്ചന് സ്വന്തമായിരുന്നു. ഡലായാവട്ടെ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങിയാണ് ഐപിഎല്ലില്‍ തുടക്കം കുറിക്കാന്‍ കാത്തിരിക്കുന്നത്. ഡെയര്‍ഡെവിള്‍സ് ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!