ടീം മീറ്റിംഗില്‍ നിന്നും ധോണി അന്ന് എന്നെ മാറ്റി

Web Desk |  
Published : May 12, 2018, 05:58 PM ISTUpdated : Jun 29, 2018, 04:29 PM IST
ടീം മീറ്റിംഗില്‍ നിന്നും ധോണി അന്ന് എന്നെ മാറ്റി

Synopsis

ടീം മീറ്റിംഗില്‍ നിന്നും അല്‍പ്പസമയം പുറത്ത് നില്‍ക്കണം, സച്ചിനോട് ധോണി പറഞ്ഞു

മുംബൈ: ടീം മീറ്റിംഗില്‍ നിന്നും അല്‍പ്പസമയം പുറത്ത് നില്‍ക്കണം, സച്ചിനോട് ധോണി പറഞ്ഞു. തന്‍റെ ജീവിതത്തില്‍ തന്നെ ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ അങ്ങനെ പറഞ്ഞത് എന്ന് വെളിപ്പെടുത്തുന്നത് സച്ചിന്‍ തന്നെയാണ്. പക്ഷെ അതിന് പിന്നില്‍ വലിയൊരു സദുദ്ദേശം ഉണ്ടായിരുന്നു എന്നും സച്ചിന്‍ വെളിപ്പെടുത്തി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ചാറ്റ് ഷോയിലാണ് സച്ചിന്‍ ഇതു പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ടെസ്റ്റിലാണ് സംഭവം. ടീം മീറ്റിംഗില്‍ നിന്നും അല്പം മാറി നില്‍ക്കാന്‍ സാധിക്കുമോ എന്ന് ധോണി ചോദിച്ചപ്പോഴാണ് താന്‍ അവസാന മത്സരം കളിക്കുകയാണെന്ന് ഓര്‍ത്തത്. തനിക്ക് മികച്ച വിടവാങ്ങല്‍ നില്‍ക്കുന്നതിന് വേണ്ടി അവര്‍ എന്തോ പ്ലാന്‍ ചെയുകയായിരുന്നു. അത് തന്നെ വികാരഭരിതനാക്കി.

തന്‍റെ വിടവാങ്ങല്‍ മത്സരമാണ് അമ്മ ആദ്യമായി നേരില്‍ കണ്ടത്. സ്റ്റേഡിയത്തില്‍ കളി കാണുന്നതിന് അപൂര്‍വമായി മാത്രമാണ് തന്‍റെ കുടുംബം വന്നിരുന്നത്. കളി കാണാന്‍ വരുമ്പോള്‍ അവരോട് തനിക്ക് കാണാന്‍ സാധിക്കാത്ത എവിടെയെങ്കിലും മറഞ്ഞിരിക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. 

 ധോണിയുമായി ഫീല്‍ഡിംഗ് പൊസിഷനുകളെക്കുറിച്ച് താന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന വേളയില്‍ സംസാരിക്കുമായിരുന്നു. അന്ന് കീപ്പറായ ധോണിയുടെ അഭിപ്രായങ്ങളാണ് ഇയാളില്‍ മികച്ച നായകന്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് മനസിലാക്കന്‍ സഹായിച്ചതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം
ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍