ധോണിക്ക് മുന്നില്‍ എബിഡിയും വീണു; മിന്നല്‍ സ്റ്റംപിംഗ് കാണാം- വീഡിയോ

Web Desk |  
Published : May 05, 2018, 06:09 PM ISTUpdated : Jun 08, 2018, 05:45 PM IST
ധോണിക്ക് മുന്നില്‍ എബിഡിയും വീണു; മിന്നല്‍ സ്റ്റംപിംഗ് കാണാം- വീഡിയോ

Synopsis

കാണാം ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് 

പുനെ: ആരാധകരെ ത്രസിപ്പിച്ച് വീണ്ടുമൊരിക്കല്‍ കൂടി വിക്കറ്റിന് പിന്നില്‍ മാന്ത്രി കൈകളുമായി എംഎസ് ധോണി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് ആരാധകര്‍ക്ക് കാണാനായത്. ഹര്‍ഭജന്‍ എറിഞ്ഞ എട്ടാം ഓവറില്‍ സൂപ്പര്‍മാന്‍ എബിഡിയാണ് ധോണിയുടെ ശരവേഗത്തിന് മുന്നില്‍ കീഴടങ്ങിയത്. 

ക്രീസിന് പുറത്തിറങ്ങി ഭാജിയെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച എബിഡിക്ക് കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. തിരികെ ക്രീസില്‍ കയറാന്‍ സമയം കൊടുക്കാതെ എംഎസ്ഡി എബിഡിയെ പിഴുതെടുത്തു. പുറത്താകുമ്പോള്‍ നാല് പന്തില്‍ ഒരു റണ്‍സായിരുന്നു എബിഡിയുടെ സമ്പാദ്യം. ഇതോടെ 56-3 എന്ന നിലയില്‍ തകര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിൽ 'ഹണിട്രാപ്പ്' ഭീഷണിയും, താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ കടുത്ത നടപടി
ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്