'സിക്സുകളുടെ ഹിറ്റ്മാന്‍'; ടി20യില്‍ രോഹിതിന് റെക്കോര്‍ഡ്

Web Desk |  
Published : May 05, 2018, 05:04 PM ISTUpdated : Jun 08, 2018, 05:45 PM IST
'സിക്സുകളുടെ ഹിറ്റ്മാന്‍'; ടി20യില്‍ രോഹിതിന് റെക്കോര്‍ഡ്

Synopsis

ടി20യില്‍ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ്വ നേട്ടം

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ അത്ര മികച്ച ഫോമിലല്ല. സ്ഥിരതയില്ലായ്മയാണ് രോഹിതിനെ ഇക്കുറി വട്ടംകറക്കുന്നത്. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ ഹിറ്റ്മാനായി. ടി20യില്‍ 300 സിക്സുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്സുകള്‍ നേടിയ ഇന്ത്യന്‍ താരവും(78) രോഹിതാണ്. 

കിംഗ്സ് ഇലവനെതിരെ മുംബൈ വിജയിച്ച മത്സരത്തില്‍ മുജീബ് റഹ്മാനെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ തികയ്ക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. 844 സിക്സുകളുമായി വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മുന്നില്‍. അന്താരാഷ്ട്ര മത്സരങ്ങളിലെയും ടി20 ലീഗുകളിലെയും സിക്സുകള്‍ പരിഗണിച്ചാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'രാജാവിനെ വീഴ്ത്തിയ രാജകുമാരന്‍, അവന്‍ വൈകാതെ ഇന്ത്യക്കായി കളിക്കും', ലക്നൗ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര
അപ്രതീക്ഷിത ട്വിസ്റ്റുകള്‍, അവസാനിക്കാത്ത സസ്പെൻസ്, പ്ലേ ഓഫിൽ ആരൊക്കെ?, ചെന്നൈയുടെ സാധ്യതകള്‍ എങ്ങനെ