സാഹസികന്‍ തന്നെ സാഹ; കാണാം പറക്കും ക്യാച്ച്

Web Desk |  
Published : Apr 29, 2018, 08:31 PM ISTUpdated : Jun 08, 2018, 05:50 PM IST
സാഹസികന്‍ തന്നെ സാഹ; കാണാം പറക്കും ക്യാച്ച്

Synopsis

സാഹയുടെ ഈ സാഹസിക ക്യാച്ച് കണ്ടാല്‍ ആരാധകര്‍ ചുറ്റും കൂടുമെന്നുറപ്പ്

ജയ്‌പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ എന്ന വിശേഷണം പലകുറി നേടിയിട്ടുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. മികച്ച ക്യാച്ചുകളെടുക്കാനുള്ള കഴിവാണ് സാഹയെ ധോണിയെക്കാള്‍ ഒരുപടി മുമ്പില്‍ നിര്‍ത്തുന്നത്. ഐപിഎല്ലിലും തന്‍റെ പ്രതിഭ വരച്ചുകാട്ടുകയാണ് ഈ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള സാഹയുടെ സാഹസിക ക്യാച്ച് കണ്ടാല്‍ ആരാധകര്‍ ചുറ്റും കൂടുമെന്നുറപ്പ്. 

രാജസ്ഥാന‍്‍ ഇന്നിംഗ്സിലെ 19-ാം ഓവറിലാണ് സാഹയുടെ പറക്കും ക്യാച്ച് ആരാധകര്‍ക്ക് കാണാനായത്. വിജയിക്കാന്‍ 11 പന്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു ഈ സമയം രാജസ്ഥാന്‍. എന്നാല്‍ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ രണ്ടാം പന്തില്‍ ബാറ്റ് വെച്ച ലോംറോറിന് പിഴച്ചു. ബാറ്റിലുരസിയെ പന്ത് ഇടത്തോട്ട് പറന്ന് സാഹ സാഹസികമായി പിടിച്ചു. രാജസ്ഥാന്‍റെ പരാജയത്തില്‍ നിര്‍ണായമായ വിക്കറ്റുകളിലൊന്നായിരുന്നു ഇത്. 

സാഹയുടെ സാഹസിക ക്യാച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐപിഎല്ലിന് വേണ്ടി കരിയര്‍ ബലികഴിച്ചു'; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കത്തെക്കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ