കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഗ്രീസ്‌മാനെ പുകഴ്‌ത്തി മെസി

Web Desk |  
Published : May 21, 2018, 12:22 PM ISTUpdated : Jun 29, 2018, 04:09 PM IST
കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഗ്രീസ്‌മാനെ പുകഴ്‌ത്തി മെസി

Synopsis

അന്‍റോണി ഗ്രീസ്മാനെ പുകഴ്‌ത്തി മെസി രംഗത്ത്

ബാഴ്‌സലോണ: അത്‌ലറ്റികോ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്‍റോണി ഗ്രീസ്മാന്‍ സ്‌പാനീഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്കെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. തന്‍റെ ബാഴ്‌സ മോഹത്തിന് സൂചന നല്‍കി ഗ്രീസ്മാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തതോടെ ഈ പ്രചരണത്തിന് കരുത്താര്‍ജിച്ചു.

ബാഴ്‌സ- ഗ്രീസ്മാന്‍ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ പൊടിപൊടിക്കുന്നതിനിടെ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌‌ട്രൈക്കര്‍ ലിയോണല്‍ മെസി. ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ഗ്രീസ്മാനെന്ന് മെസി പറയുന്നു‍. ബാഴ്‌സ- ഗ്രീസ്മാന്‍ ചര്‍ച്ചകളെ കുറിച്ച് തനിക്കെന്നുമറിയില്ല. എന്നാല്‍ താരം നൗ കാംപിലെത്തിയാല്‍ സന്തോഷമേയുള്ളൂവെന്നും മെസി വ്യക്തമാക്കി.

ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരായ വിജയശേഷം സ്‌പാനീഷ് റേഡിയോ റാക് വണിനോടാണ് മെസി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സീസണില്‍ അത്‌ലറ്റിക്കോയ്ക്കായി മികച്ച പ്രകടനമാണ് ഗ്രീസ്മാന്‍ കാഴ്ച്ചവെച്ചത്. 29 ഗോളുകള്‍ ഗ്രീസ്മാന് നേടാനായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല
മിച്ചല്‍ സ്റ്റാര്‍ക്ക്-വൈഭവ് സൂര്യവന്‍ഷി പോര്! ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്