മെസി വീണ്ടും യൂറോപ്പിന്‍റെ നെറുകയില്‍; അഞ്ചാം തവണയും ഗോള്‍ഡണ്‍ ഷൂ

Web Desk |  
Published : May 21, 2018, 11:23 AM ISTUpdated : Jun 29, 2018, 04:12 PM IST
മെസി വീണ്ടും യൂറോപ്പിന്‍റെ നെറുകയില്‍; അഞ്ചാം തവണയും ഗോള്‍ഡണ്‍ ഷൂ

Synopsis

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സലായെ പിന്തള്ളി

യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍‌വേട്ടക്കാരനുള്ള പുരസ്കാരം ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിക്ക്.  ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌കാര നേട്ടം. ഇതോടെ അഞ്ച് തവണ പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടം ബാഴ്സ സ്‌ട്രൈക്കര്‍ സ്വന്തമാക്കി. 

മെസി 2010, 2012, 2013, 2017 സീസണുകളിലാണ് നേരത്തെ ഗോള്‍ഡണ്‍ ഷൂ സ്വന്തമാക്കിയിട്ടുള്ളത്. ലാലിഗയില്‍ ഈ സീസണില്‍ 34 ഗോളുകള്‍ കുറിച്ച മെസി 67 പോയിന്‍റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്‍റെ സലാ 32 ഗോളുകളും മൂന്നാമന്‍ ടോട്ടനത്തിന്‍റെ ഹാരി കെയ്‌ന്‍ 30 ഗോളും നേടി. 60 പോയിന്‍റ് വീതമാണ് ഇരുവര്‍ക്കുമുളളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല