ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭക്ക് മേല്‍ക്കൈ

Published : Feb 14, 2019, 06:35 PM IST
ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭക്ക് മേല്‍ക്കൈ

Synopsis

25 റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 40 രണ്‍സോടെ ഹനുമാ വിഹാരിയും ക്രീസില്‍. 27 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെയും ആറ് റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിംഗിന്റെയും വിക്കറ്റുകളാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായത്.

നാഗ്പൂര്‍: ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭക്ക് മികച്ച് ലീഡ്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 330 റണ്‍സിന് മറുപടിയായി വിദര്‍ഭ 425 റണ്‍സെടുത്തു. 95 റണ്‍സിന്റെ ലീഡ് വഴങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്.

25 റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 40 രണ്‍സോടെ ഹനുമാ വിഹാരിയും ക്രീസില്‍. 27 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെയും ആറ് റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിംഗിന്റെയും വിക്കറ്റുകളാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ സെഞ്ചുറി നേടിയ അക്ഷയ് കര്‍നെവാറിന്റെ(102) ഇന്നിംഗ്സാണ് വിദര്‍ഭക്ക് കരുത്തായത്. അക്ഷയ് വാഡ്കര്‍(73), രജനീഷ് ഗുര്‍ബാനി(28) എന്നിവരുടെ ബാറ്റിംഗും വിദര്‍ഭക്ക് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.റെസ്റ്റ് ഓഫ് ഇന്ത്യക്കായി രാഹുല്‍ ചാഹര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ അങ്കിത് രജ്പൂത്, കെ ഗൗതം, ധര്‍മേന്ദ്ര സിംഗ് ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം