പത്താന്‍സ് ക്രിക്കറ്റ് അക്കാദമി കേരളത്തിലേക്കും

By We DeskFirst Published Feb 20, 2018, 12:11 PM IST
Highlights

ബംഗലൂരു: പത്താന്‍ സഹോദരങ്ങളുടെ ക്രിക്കറ്റ് അക്കാദമി കേരളത്തിലേക്കും. കേരളത്തില്‍ അക്കാദമി തുടങ്ങാന്‍ പദ്ധതിയിടുന്നതായി ഇര്‍ഫാന്‍ പത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത ര‍‍ഞ്ജി സീസണില്‍ പുതിയ ടീമിനൊപ്പം വലിയ ചുമതലയിലുണ്ടാവുമെന്നും പത്താന്‍ വെളിപ്പെടുത്തി. യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും ചേര്‍ന്ന് തുടങ്ങിയ ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സിന് പത്ത് കേന്ദ്രങ്ങളായി. ഏറ്റവുമൊടുവില്‍ ബംഗലൂരുവില്‍ തുടങ്ങിയ അക്കാദമി ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്.

ഹൈദരാബാദിലും ഇന്‍ഡോറിലും പൂണെയിലും പട്നയിലും ഉടന്‍ ആരംഭിക്കാന്‍ ഇരിക്കുന്നു. അത് കൂടി പൂര്‍ത്തിയായാല്‍ കേരളത്തിലും അക്കാദമി തുടങ്ങാനാണ് താത്പര്യമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. ഓസീസ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പലുള്‍പ്പെടെയുളളവര്‍ പത്താന്‍സ് ക്രിക്കറ്റ് അക്കാദമികളില്‍ എത്തും. തന്റെ കരിയറിനെക്കുറിച്ചും ഇര്‍ഫാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് മനസുതുറന്നു. ഇത്തവണ ഐപിഎല്‍ കളിക്കാന്‍ സാധ്യത നന്നേ കുറവാണ്. രഞ്ജിയില്‍ ബറോഡയില്‍ നിന്ന് മാറി അടുത്ത വര്‍ഷം പുതിയ ടീമിനൊപ്പം കാണാം.

ജമ്മു കശ്‍മീര്‍ ടീമിന്‍റെ നായകനും മെന്ററുമായി ഇര്‍ഫാന്‍ എത്തുമെന്നാണ് സൂചന.ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇര്‍ഫാന് അനുമതി നല്‍കിയിരുന്നു.

click me!