ലോകകപ്പിന് സജ്ജമോ, ഏഷ്യന്‍ രാജാക്കന്മാര്‍..?

ലോകകപ്പിന് സജ്ജമോ, ഏഷ്യന്‍ രാജാക്കന്മാര്‍..?

Published : Sep 29, 2018, 06:07 PM IST

ലോകകപ്പിന് സജ്ജമോ,

ഏഷ്യന്‍ രാജാക്കന്മാര്‍..?

 

 

ഇംഗ്ലണ്ടില്‍ ലോകകപ്പ് അടുത്തിരിക്കേ, ഓരോ ടീമിനും ഇത് പരീക്ഷണ കാലമാണ്. നമുക്ക് നമ്മുടെ കാര്യം തന്നെ പരിശോധിക്കാം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോലി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ആശയ കുഴപ്പം ഒഴിവാകും. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സേഫ് സോണിലാണ്. ബുംറയും ഭുവനേശ്വറും കുല്‍ദീപും ചാഹലും അടങ്ങുന്ന ബൗളിങ് ലൈനപ്പും ഓക്കേയാണ്. എന്നാല്‍ മധ്യനിരയില്‍ നമ്മളെന്ത് ചെയ്യും..?

 

അമ്പാട്ടി റായുഡു, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം.എസ്. ധോണി, കേദാര്‍ ജാദവ് നാലാം സ്ഥാനത്തേക്ക് പേരുകള്‍ ധാരാളമാണ്. എന്നാല്‍ ഇവരില്‍ സ്ഥിരതയോടെ കളിക്കുന്ന ഒരാള് പോലും ഇല്ലെന്നുള്ളത് സത്യം. വിക്കറ്റ് കീപ്പങ്ങില്‍ ധോണി ഡബിള്‍ ഓക്കെയെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം ശോകമായിരുന്നു. ഏഷ്യാ കപ്പില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 77 റണ്‍ മാത്രമാണ് ധോണി നേടിയത്. മാത്രമല്ല, സ്‌െ്രെടക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും അദ്ദേഹം മറന്ന് പോകുന്നത് പോലെ. ദിനേശ് കാര്‍ത്തിക് കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നുമില്ല. തമ്മില്‍ ബേധം റായുഡു തന്നെ. രാഹുലും പാണ്ഡെയും അവസരം കിട്ടാതെ പുറത്ത് നില്‍ക്കുന്നു. ലോകകപ്പിന് മുമ്പ് വിന്‍ഡീസ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരോടൊക്കെ ഇന്ത്യക്ക് മത്സരമുണ്ട്. ലോകകപ്പിന് മുന്‍ ഒരു സെറ്റ് ടീം നമുക്ക് ഉണ്ടാകുമെന്ന് മാത്രം പ്രതീക്ഷിക്കാം.

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
03:28ഇംഗ്ലീഷ് മണ്ണിലെ മാസ്റ്റര്‍ ക്ലാസ്, ഗില്ലാട്ടത്തിനുണ്ട് പ്രത്യേകതകള്‍
04:52വിംബിള്‍ഡണ്‍ ഐക്കോണിക്കാകുന്നത് എങ്ങനെ?