കൊല്‍ക്കത്തയില്‍ എടികെയെ തളച്ച് ബെംഗളൂരുവിന്‍റെ ഹീറോയിസം

Published : Oct 31, 2018, 10:31 PM IST
കൊല്‍ക്കത്തയില്‍ എടികെയെ തളച്ച് ബെംഗളൂരുവിന്‍റെ ഹീറോയിസം

Synopsis

സ്വന്തം മൈതാനത്ത് അണ്ടര്‍ 17 ലോകകപ്പ് ഹീറോ കൊമാല്‍ തട്ടാല്‍ വലകുലുക്കിയിട്ടും എടികെയ്ക്ക് ജയമില്ല. എന്നാല്‍ പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് രാജകീയമായാണ് ബെംഗളൂരുവിന്‍റെ ജയം...

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഹീറോ കൊമാല്‍ തട്ടാല്‍ ആദ്യ ഐഎസ്എല്‍ ഗോള്‍ നേടിയ മത്സരത്തില്‍ എടികെയ്ക്ക് തോല്‍വി. ബെംഗളൂരുവിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെ പരാജയമറിഞ്ഞത്. എതിരാളിയുടെ തട്ടകത്തില്‍ പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു കളി കയ്യടക്കിയത്. 

സാള്‍ട്ട് ലേക്കില്‍ കിക്കോഫായി 15-ാം മിനുറ്റില്‍ തട്ടാലിന്‍റെ ഗോളില്‍ എടികെ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് മിക്കു ബെംഗളൂരുവിന് സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനുറ്റില്‍ എറിക് ബെംഗളൂരുവിന്‍റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ പിന്നീട് തിരിച്ചടിക്കാന്‍ കഴിയാതെ എടികെ അടിയറവുപറയുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്പാനിഷ് സൂപ്പർ കപ്പിൽ ഇന്ന് എൽ ക്ലാസിക്കോ, പുതുവര്‍ഷത്തില്‍ ബാഴ്സയും റയലും നേര്‍ക്കുനേര്‍
ഐഎസ്എല്‍:'യെസ് ഓര്‍ നോ' പറയണമെന്ന് കായിക മന്ത്രി, ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ലബ്ബുകള്‍