ഈ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഡേവിഡ് ജെയിംസ്

Published : Sep 27, 2018, 12:13 PM IST
ഈ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഡേവിഡ് ജെയിംസ്

Synopsis

വീണ്ടുമൊരു അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്പോൾ തികഞ്ഞ ആത്മവിശ്വാസമെന്ന് കോച്ച് ഡേവിഡ് ജെയിംസ്. പരിശീലനം പൂർത്തിയാക്കിയ ടീമിൽ പൂർണവിശ്വാസമുണ്ടെന്നും ഹെഡ് കോച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം ട്രാക്കിലായി എന്നാണ് വിശ്വസിക്കുന്നത്. കളിക്കാരുടെ പൊസിഷൻ, ഗെയിം പ്ലാൻ എല്ലാം നിശ്ചയിച്ചുകഴിഞ്ഞു. പരിശീലനവും പൂർത്തിയായി. ഈയവസരത്തിൽ സന്തോഷമുണ്ട്.  

കൊച്ചി: വീണ്ടുമൊരു അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്പോൾ തികഞ്ഞ ആത്മവിശ്വാസമെന്ന് കോച്ച് ഡേവിഡ് ജെയിംസ്. പരിശീലനം പൂർത്തിയാക്കിയ ടീമിൽ പൂർണവിശ്വാസമുണ്ടെന്നും ഹെഡ് കോച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം ട്രാക്കിലായി എന്നാണ് വിശ്വസിക്കുന്നത്. കളിക്കാരുടെ പൊസിഷൻ, ഗെയിം പ്ലാൻ എല്ലാം നിശ്ചയിച്ചുകഴിഞ്ഞു. പരിശീലനവും പൂർത്തിയായി. ഈയവസരത്തിൽ സന്തോഷമുണ്ട്.

കൊല്‍ക്കത്തക്കെക്കെതിരെയാണ് ആദ്യമത്സരം.അവരുമായുള്ള കളി എത്രകണ്ട് വെല്ലുവിളി നിറഞ്ഞതാകുമെന്നറിയില്ല.പക്ഷെ തികഞ്ഞ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ ക്രിസ്മസ് കാലം മുതൽ മികച്ച പരിശീലനമാണ് നടത്തുന്നത്. ഓരോ കളിക്കാരും കായികക്ഷമതയിൽ മുന്നിട്ടുനിൽക്കുന്നു. ഇന്ത്യയിലെ  സപ്പോര്‍ട്ട് സ്റ്റാഫും ഫുട്ബോളിനെ കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുണ്ട്.

2014 മുതൽ ടീമിനൊപ്പമുണ്ടായിരുന്ന സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ഈ ടീമിന് നൽകിയ ഊർജം ചെറുതല്ല. സച്ചിൻ പോയെങ്കിലും മഞ്ഞപ്പടയുടെ ആരാധകർ ഇപ്പോഴും ടീമിനൊപ്പമുണ്ട്.ഒരുപക്ഷെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ആരാധകരാണ് കേരളത്തിലേത്.

ടീം അഴിച്ചുപണിതെങ്കിലും സികെ വിനീതും അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും പോലുള്ള പരിചിത മുഖങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ഇത് വലിയ മുതൽക്കൂട്ടാകും.കഴിഞ്ഞ സീസണിലെ ടീമിനേക്കാൾ കൂടുതൽ ശാരീരീക ക്ഷമത ഇക്കുറി ടീമിലെ കളിക്കാർക്കുണ്ടെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

റെനി മ്യുലൻസ്റ്റീന് പകരക്കാരനായി ടീമിന്റെ പരിശീലകനായ ഡേവിഡ് ജയിംസ് ഐഎസ്എല്‍ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരം കൂടിയായിരുന്നു. ടീമിന്റെ കരുത്തും പരിമിതികളും നന്നായി അറിയുന്ന ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങളിലൂടെ ഇക്കുറിയെങ്കിലും ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.

ഐ എസ് എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്പോൾ തികഞ്ഞ ആത്മവിശ്വാസമെന്ന് കോച്ച് ഡേവിഡ് ജെയിംസ്.പരിശീലനം പൂർത്തിയാക്കിയ ടീമിൽ പൂർണവിശ്വാസമുണ്ടെന് നുംഡേവിഡ് ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച