
ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ മിസ് പാസുകളുമായി ബ്ലാസ്റ്റേഴ്‌സ് കിതച്ച ആദ്യ പകുതിയില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ട് ഗോള്‍ ലീഡ്. മൂന്നാം മിനുറ്റില്‍ ടിം കാഹിലിന്‍റെ പറക്കും ഹെഡറില്‍ മുന്നിലെത്തിയ ജെംഷഡ്പൂരിനായി സുസൈരാജ് രണ്ടാം ഗോള്‍ നേടി. തുടക്കം മുതല്‍ ജെംഷഡ്പൂര്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മിസ് പാസുകളുമായി ആദ്യ പകുതി അവസാനിപ്പിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
കിക്കോഫായി ആദ്യ മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ജെംഷഡ്പൂര്‍ ഇരച്ചെത്തി. മൂന്നാം മിനുറ്റില്‍ ലഭിച്ച ആദ്യ കോര്‍ണറിലൂടെ ജെംഷഡ്പൂര്‍ മുന്നിലെത്തി. കോര്‍ണറില്‍നിന്ന് ഉയര്‍ന്നുവന്ന പന്തില്‍ പറന്നുതലവെച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ടിം കാഹില്‍ ജെംഷഡ്പൂരിന്‍റെ ആദ്യ വെടി പൊട്ടിച്ചു. 11-ാം മിനുറ്റില്‍ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കുതിച്ചെങ്കിലും ശ്രമം ബോക്‌സില്‍ കിതപ്പില്‍ അവസാനിച്ചു.
കാഹില്‍ 20-ാം മിനുറ്റില്‍ നല്‍കിയ സുന്ദരന്‍ പാസ് സുസൈരാജിന് വലയിലെത്തിക്കാനായില്ല. എന്നാല്‍ 30-ാം മിനുറ്റില്‍ സെക്കന്‍റ് പോസ്റ്റിലേക്ക് മഴവില്‍ തൊടുത്ത് സുസൈരാജ് ജെംഷഡ്പൂരിന്‍റെ ലീഡ് രണ്ടാക്കി. പിന്നീടുള്ള 10 മിനുറ്റുകള്‍ക്കിടെ രണ്ട് തവണ സുസൈരാജ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീഷണിയുയര്‍ത്തി. എന്നാല്‍ ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുപോലുമില്ലാതെ മഞ്ഞപ്പട ആദ്യ പകുതി അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!