
കൊച്ചി: ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനമോസിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മൈതാനത്ത് അപ്രതീക്ഷിത അതിഥി. ആരാധകര്‍ ഹ്യൂമേട്ടന്‍ എന്ന് വിളിക്കുന്ന മുന്‍ താരം കമന്‍റേറ്ററുടെ റോളിലാണ് ഇക്കുറി മഞ്ഞപ്പടയുടെ സ്റ്റേഡിയത്തിലെത്തിയത്. ഹ്യൂമേട്ടനെ എഴുന്നേറ്റ് നിന്ന് കൈയ്യടികളോടെയാണ് മഞ്ഞപ്പയുടെ '12-ാം താരങ്ങള്‍' വരവേറ്റത്.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇപ്പോഴും ഹ്യൂം പ്രിയ താരമാണ് എന്ന് തെളിയിക്കുന്നതായി ഈ ദൃശ്യങ്ങള്‍. രണ്ട് സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഹ്യൂം ഐഎസ്എല്ലില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. നാല് സീസണുകളിലായി 28 ഗോളുകളാണ് കനേഡിയന്‍ താരം അടിച്ചുകൂട്ടിയത്.
ആദ്യ ഐഎസ്എല്‍ സീസണില്‍(2014) ബ്ലാസ്റ്റേഴ്‌സിലെത്തിയ ഹ്യൂം അടുത്ത രണ്ട് സീസണുകളില്‍ കൊല്‍ക്കത്തയിലാണ് കളിച്ചത്. കഴിഞ്ഞ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ ഹ്യൂം മടങ്ങിയെത്തി. ഈ സീസണില്‍ പുനെ ടീമിനൊപ്പമാണ് ഹ്യൂം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!