വീണ്ടും മലയാളിത്തിളക്കം; അബ്‌ദുള്‍ ഹക്കു ബ്ലാസ്‌റ്റേഴ്‌സില്‍

Web Desk |  
Published : Jun 19, 2018, 06:34 PM ISTUpdated : Jun 29, 2018, 04:17 PM IST
വീണ്ടും മലയാളിത്തിളക്കം; അബ്‌ദുള്‍ ഹക്കു ബ്ലാസ്‌റ്റേഴ്‌സില്‍

Synopsis

മലപ്പുറം സ്വദേശി അബ്‌ദുള്‍ ഹക്കു ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച മലയാളി താരം അബ്‌ദുൾ ഹക്കു(23) കേരള ബ്ലാസ്റ്റേഴ്സിൽ. സെന്റർ ഡിഫെൻറെർ, റൈറ്റ് വിംങ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന ഈ ആറടി ഉയരക്കാരൻ അനസ് എടത്തൊടികയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മലയാളി താരമാണ്. 

തിരൂർ സ്പോർസ് അക്കാദമിക്ക് വേണ്ടി കളിച്ചു തുടങ്ങിയ അബ്‌ദുൾ ഹക്കു 2016-ൽ ഡി.എസ്.കെ ശിവജിയൻസിനു വേണ്ടി ഐ ലീഗിൽ ബൂട്ടണിഞ്ഞു. ഐഎസ്എല്‍ അരങ്ങേറ്റത്തില്‍ 2017ൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് കുപ്പായത്തില്‍ ജംഷഡ്പൂർ എഫ്.സിക്കെതിരെ കളിച്ച അബ്‌ദുൾ ഹക്കു എമേർജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്, പരീക്ഷണങ്ങള്‍; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്