എഫ് സി ഗോവയ്‌ക്ക് 11 കോടി രൂപ പിഴ

By Web DeskFirst Published May 5, 2016, 5:03 PM IST
Highlights

പനജി: കഴിഞ്ഞ ഐ എസ് എല്‍ ഫൈനലിലെ മോശം പെരുമാറ്റത്തിന് എഫ് സി ഗോവയ്‌ക്ക് 11 കോടി രൂപ പിഴചുമത്തി. ഐഎസ്എല്‍ ഭരണസമിതി നിയോഗിച്ച അഞ്ചംഗ റഗുലേറ്ററി കമ്മീഷനാണ് ഗോവയ്‌ക്ക് പിഴചുമത്തിയത്. ഗോവ ടീം ഉടമ ദത്താരാജ് സാല്‍ഗോക്കറിന് മൂന്നു വര്‍ഷത്തേക്കും ശ്രീനിവാസ് ഡെംപോയ്‌ക്ക് രണ്ടുവര്‍ഷത്തേക്കും ഐഎസ്എല്ലുമായി സഹകരിക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തി.

ഇതോടെൊപ്പം അടുത്ത സീസണില്‍ ഗോവയുടെ 15 പോയിന്‍റ് വെട്ടിക്കുറയ്‌ക്കാനും റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. ഡിസംബര്‍ 20ന് നടന്ന ഫൈനലില്‍ തോറ്റതിന് ശേഷം ഗോവ സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

2015ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഫൈനലില്‍ എഫ്.സി ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി കിരീടം നേടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ജേതാവായത്. മത്സരശേഷം എഫ്.സി ഗോവ ടീം സഹഉടമയും വ്യവസായിയുമായ ദത്തരാജ് സാല്‍ഗോങ്കറെ കൈയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ചെന്നൈയിന്‍ എഫ്.സി ക്യാപ്റ്റന്‍ എലാനോ ബ്ലൂമറെ ഗോവ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ അടുത്തിടെ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ എലാനോയ്ക്കെതിരെ പരാതി വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഗോവ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തക്ക കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് വിഡിയോ വ്യക്തമാക്കുന്നത്.

click me!