കണ്ണൂരുകാരന് ഒരിന്നിംഗ്സില്‍ 10 വിക്കറ്റ്; കേരള ക്രിക്കറ്റിന് അഭിമാന നിമിഷം

Web Desk |  
Published : May 05, 2016, 04:57 AM ISTUpdated : Oct 05, 2018, 01:37 AM IST
കണ്ണൂരുകാരന് ഒരിന്നിംഗ്സില്‍ 10 വിക്കറ്റ്; കേരള ക്രിക്കറ്റിന് അഭിമാന നിമിഷം

Synopsis

ആഭ്യന്തരക്രിക്കറ്റ് മല്‍സരങ്ങളിലും ഈ റെക്കോര്‍ഡ് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത്യപൂര്‍വ്വമാണെന്ന് മാത്രം. കഴിഞ്ഞദിവസം മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നടന്ന 19 വയിസില്‍ താഴെയുള്ളവരുടെ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈ അത്യവൂര്‍വ്വ റെക്കോര്‍ഡ് പിറന്നു. കണ്ണൂരിനുവേണ്ടി കളിക്കുന്ന തലശേരിക്കാരനായി നാസില്‍ സിടിയാണ് ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റെടുത്തു താരമായത്. മലപ്പുറത്തിനെതിരെയാണ് നാസിലിന്റെ തകര്‍പ്പന്‍ പന്തേറ്.

കേരളത്തിലെ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദമായാണ് ഒരു കളിക്കാരന്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 9.4 ഓവര്‍ പന്തെറിഞ്ഞ് നാസില്‍ രണ്ടു ഓവര്‍ മെയ്‌ഡനാക്കി 12 റണ്‍സ് വിട്ടുകൊടുത്താണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. മികച്ച ഇന്‍സ്വിങ് ബൗളറായി അറിയപ്പെടുന്ന നാസിലിന്റെ വിക്കറ്റ് നേട്ടത്തില്‍ നാലെണ്ണം ബൗള്‍ഡും മൂന്നെണ്ണം എല്‍ബിഡബ്ല്യുമായിരുന്നു. കേരളത്തിനുവേണ്ടി കഴിഞ്ഞവര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഫാബിദ് ഫാറുഖിന്റെ കുടുംബത്തില്‍നിന്നാണ് നാസിലിന്റെയും വരവ്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍കുമാറിനെ ഏറെ ഇഷ്‌ടപ്പെടുന്ന നാസിലിന്റെ ഏറ്റവും വലിയ ആഗ്രഹം കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുകയെന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരു കാലത്ത് കടുത്ത വിമര്‍ശനം നടത്തിയ ഗവാസ്‌ക്കറും സഞ്ജുവിന് പിറകെ; ബാറ്റിംഗ് പ്രദര്‍ശനമെന്ന് വാഴ്ത്തല്‍
'എന്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോമിന് പിന്നില്‍'; വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി