
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ഫൈനല്‍. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍സിറ്റിയെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളാണ് റയലിന് ജയം സമ്മാനിച്ചത്
ആദ്യ പാദത്തിലെ ഗോള്‍രഹിത സമനിലക്ക് ശേഷം രണ്ടാം പാദ സെമിക്കിറങ്ങുമ്പോള്‍ ഫൈനല്‍ബര്‍ത്തായിരുന്നു ഇരു ടീമിന്റെയും ലക്ഷ്യം. റയലിന് ആത്മവിശ്വാസം പകര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്തിമ ഇലവനില്‍തിരിച്ചെത്തി. റയല്‍തുടക്കം മുതലേ ആക്രമിച്ച് മുന്നേറി. വിജയഗോള്‍വീണത് 20ആം മിനിറ്റില്‍.
ഗോള്‍വീണതോടെ തിരിച്ചടിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു സിറ്റി. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി. ഒടുവില്‍ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അത് ലറ്റിക്കോ മാഡ്രിഡിന് പിന്നാലെ റയല്‍മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മെയ് 28ന് മിലനാലാണ് കലാപ്പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!