ഐഎസ്എല്‍: എഫ്‌സി ഗോവയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത് വ്യാപക മാറ്റങ്ങളോടെ

By Web TeamFirst Published Nov 11, 2018, 7:15 PM IST
Highlights
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗീല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ അനസ് എടത്തൊടികയ്ക്ക് അരങ്ങേറ്റം. ഇന്ന് ഗോവയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ അനസ് പ്രതിരോധത്തിലുണ്ടാവും. അതേസമയം, ബംഗളൂരുവിനെതിരേ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഹല്‍ അബ്ദു സമദിന് ഇന്ന് ടീമില്‍ അവസരമില്ല.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗീല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ അനസ് എടത്തൊടികയ്ക്ക് അരങ്ങേറ്റം. ഇന്ന് ഗോവയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ അനസ് പ്രതിരോധത്തിലുണ്ടാവും. അതേസമയം, ബംഗളൂരുവിനെതിരേ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഹല്‍ അബ്ദു സമദിന് ഇന്ന് ടീമില്‍ അവസരമില്ല.

സിറിള്‍ കാളി, സി.കെ. വിനീത്, സെമിന്‍ലെന്‍ ദംഗല്‍ എന്നിവരും ഇന്ന് പുറത്തിരിക്കും. ലാകിച്ച് പെസിച്ചിന് പകരമായിട്ടാണ് അനസ് ടീമിലെത്തിയത്. മുഹമ്മദ് റാകിപ്, സന്ദേശ് ജിങ്കാന്‍, അനസ്, ലാല്‍റുവത്താര എന്നിവര്‍ അടങ്ങുന്നതാണ് പ്രതിരോധം. 

ബ്ലാസ്‌റ്റേഴ്‌സ് ടീം ഇങ്ങനെ: നവീന്‍ കുമാര്‍ (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, സന്ദേശ് ജിങ്കാന്‍, അനസ് എടുത്തൊടിക, ലാല്‍റുവത്താര, നികോള ക്രമാരോവിച്ച്, ഹോളിചരണ്‍ നര്‍സാരി, കിസിറ്റോ കെസിറോണ്‍, സ്ലാവിസ സ്‌റ്റൊജാനോവിച്ച്, കെ. പ്രശാന്ത്, മറ്റേജ് പൊപ്ലാറ്റിക്.

നേരത്തെ, അനസിനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പുറത്തിരുത്തിയതിനെ തുടര്‍ന്ന് കോച്ച് ഡേവിഡ് ജയിംസ് പഴിക്കേട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താത്തുള്ള ഗോവ കൊറോ- എഡു ബേഡിയ സഖ്യത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. അവരെ തടയാന്‍ പ്രതിരോധം ശക്തിപ്പെടുത്തുകയല്ലാതെ വഴിയില്ല. കഴിഞ്ഞ വര്‍ഷം ഐ.എസ്.എല്ലിലും നാഷണല്‍ ടീമിലും അടക്കം 17 ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അനസ് പുതിയ സീസണില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്തിരുന്നത് അപ്രതീക്ഷിതമായിരുന്നു. 

click me!