ബെര്‍ബറ്റോവ് തിരിച്ചെത്തി; ജീവന്‍ മരണ പോരാട്ടം അല്‍പസമയത്തിനകം

Published : Feb 08, 2018, 07:24 PM ISTUpdated : Oct 04, 2018, 07:51 PM IST
ബെര്‍ബറ്റോവ് തിരിച്ചെത്തി; ജീവന്‍ മരണ പോരാട്ടം അല്‍പസമയത്തിനകം

Synopsis

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- അമര്‍ തൊമാര്‍ കൊല്‍ക്കത്ത മത്സരം അല്‍പസമയത്തിനകം. ബ്ലാസ്റ്റേഴ്സ് നിരയില്‍ പരുക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരം ദിമിത്താര്‍ ബെര്‍ബറ്റോവ് തിരിച്ചെത്തി. അതേസമയം മലയാളി താരങ്ങളായ സി.കെ വിനീതും പ്രശാന്ത് കെയും ആദ്യ ഇലവനിലുണ്ട്. ഗുഡ്ജോണ്‍, വീനിത്, ബെര്‍ബറ്റോവ് ത്രിമൂര്‍ത്തികളാണ് മഞ്ഞപ്പടയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുക.സുബാശിഷ് റോയിയാണ് പതിനഞ്ചാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് വലകാക്കുക. അതേസമയം കൊല്‍ക്കത്ത നിരയില്‍ സൂപ്പര്‍ താരം റോബീ ക്വീന്‍ ഇന്ന് കളിക്കില്ല. 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ജംഷെഡ്പൂരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം. ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ ഇരുടീമിനും പ്ലേ ഓഫ് സാധ്യതയുള്ളൂ. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആഗ്രഹം പൂവണിഞ്ഞു, പക്ഷേ കാണാന്‍ അച്ഛനില്ല'; ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്
കോളടിച്ചു, ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ