
കൊച്ചി: ഐഎസ്എല്ലില്‍ ആഴ്ച്ചയിലെ മികച്ച ഗോളിനുള്ള പുരസ്കാരം കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജാക്കിചന്ദ് സിംഗിനായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ തന്നെ താരമായ മലയാളി സെന്‍സേഷന്‍ സി.കെ വിനീതുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജാക്കി പുരസ്കാരം സ്വന്തമാക്കിയത്. ഇക്കുറിയും പുരസ്കാരം കൊച്ചിലെത്തുമെന്നാണ് ഐഎസ്എല്‍ നല്‍കുന്ന സൂചനകള്‍.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ബെള്‍ഗേറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവ് നേടിയ കിടിലന്‍ വോളിയാണ് വേട്ടിംഗില്‍ മുന്നില്‍. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 90 ശതമാനത്തോളം വോട്ടുകളാണ് ബെര്‍ബയ്ക്ക് ലഭിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബെര്‍ബ നേടിയ ലോകോത്തര വോളികള്‍ക്ക് സമാനമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരായ മിന്നല്‍പ്പിണര്‍.
അതേസമയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂരിന്റെ വെല്ലിങ്ടന്‍ പ്രയറി നേടിയ ബൈസിക്കിള്‍ കിക്കാണ് രണ്ടാമത്. ഐഎസ്എല്‍ ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോളിനെയാണ് ബെര്‍ബ വോട്ടിംഗില്‍ പിന്നിലാക്കിയിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ മഞ്ഞപ്പട ടീമിലെത്തിച്ച ബെള്‍ഗോറിയന്‍ ഇതിഹാസത്തിലൂടെ പുരസ്കാരം വീണ്ടും കേരളത്തിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!