ഇറ്റലിക്ക് ഫിഫ റാങ്കിങ് ചരിത്രത്തിലെ ഏറ്റവും മോശം റാങ്ക്

web desk |  
Published : Apr 12, 2018, 09:05 PM ISTUpdated : Jun 08, 2018, 05:45 PM IST
ഇറ്റലിക്ക് ഫിഫ റാങ്കിങ് ചരിത്രത്തിലെ ഏറ്റവും മോശം റാങ്ക്

Synopsis

20ാം സ്ഥാനത്താണ് മുന്‍ ലോക ചാംപ്യന്മാര്‍.

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ജര്‍മനിയും ബ്രസീലും യഥാക്രമം  ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. എന്നാല്‍ ഇറ്റലി ഫിഫ റാങ്കിങ്ങിന്‍റെ ചരിത്രത്തിലാദ്യമായി അവരുടെ മോശം റാങ്കിലെത്തി. 20ാം സ്ഥാനത്താണ് മുന്‍ ലോക ചാംപ്യന്മാര്‍. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്ക് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനയോട് പരാജയവും ഇംഗ്ലണ്ടിനോട് സമനിലയുമായിരുന്നു ഇറ്റലിക്ക്. 

അര്‍ജന്‍റീനയും താഴേക്കിറങ്ങി. അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. സ്പെയ്നിനോടേറ്റ തോല്‍വിയാണ് അര്‍ജന്‍റീനയെ താഴോട്ട് വലിച്ചിട്ടത്.  ബെല്‍ജിയം മൂന്നാം സ്ഥാനത്തും പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. ട്യുണീഷ്യയും പെറുവും ഡെന്മാർക്കും ഫിഫ റാങ്കിങ്ങിൽ ഇറ്റലിക്ക് മുകളിലുണ്ട്. ഇരുപത്തിയൊന്നാം സ്ഥാനത്ത് വെയിൽസും ഇരുപത്തിരണ്ടാം സ്ഥാനത്ത് ഐസ്‌ലൻഡുമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാനാവാൻ അവർ തമ്മിൽ കടുത്ത മത്സരം', ക്യാപ്റ്റൻമാരെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്
'വൈഭവിനും ആയുഷ് മാത്രെക്കുമെല്ലാം ഒരുപടി മുന്നിൽ അവൻ', ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സെന്‍സേഷനെ പ്രവചിച്ച് അശ്വിൻ