ചാംപ്യന്‍സ് ലീഗ് സെമിക്ക് മുന്‍പ് റയലിന് തിരിച്ചടി

By web deskFirst Published Apr 12, 2018, 8:43 PM IST
Highlights
  • സെമിയുടെ ആദ്യപാദ മത്സരം പ്രതിരോധതാരം സെര്‍ജിയോ റാമോസിന് നഷ്ടമാവാന്‍ സാധ്യത.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന് ഒരുങ്ങിക്കൊണ്ടിരിക്കെ റയല്‍ മാഡ്രിഡിന് ആദ്യ തിരിച്ചടി. സെമിയുടെ ആദ്യപാദ മത്സരം പ്രതിരോധതാരം സെര്‍ജിയോ റാമോസിന് നഷ്ടമാവാന്‍ സാധ്യത. വിലക്കുണ്ടായിട്ടും പിച്ചിന് അടുത്തെത്തിയതാണ് താരത്തിന് വിനയായത്. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിലാണ് താരം പിച്ചിന് അടുത്തെത്തിയത്. യുവന്‍റസിനെതിരേ മത്സരത്തില്‍ താരത്തിന്‍ വിലക്കുണ്ടായിരുന്നു.

2014 ചാംപ്യന്‍സ് ലീഗ് ഫൈനലിൽ ഗരെത് ബെയ്ൽ ഗോൾ നേടിയപ്പോൾ ആഘോഷിക്കാൻ ഗ്രൗണ്ടിലേക്കിറങ്ങിയ സാബി അലോൺസോക്ക് യുവേഫ  ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അലോൺസോ വിലക്ക് മൂലം അന്ന് ഫൈനൽ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

യുവേഫ നിയമപ്രകാരം മത്സരത്തിൽ വിലക്ക് നേരിടുന്ന വ്യക്തി ഗ്രൗണ്ടിൽ വരാൻ പാടില്ല എന്നതാണ്. മത്സരത്തിൽ റഫറിയായിരുന്നു മൈക്കൽ ഒലിവറിന്‍റെ റിപ്പോർട്ടിനെ അനുസരിച്ചായിരിക്കും താരത്തിന്‍റെ  വിലക്ക് തീരുമാനിക്കപ്പെടുക. മത്സരത്തിൽ അവസാന മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളിൽ യുവന്റസിനെ മറികടന്ന് റയൽ മാഡ്രിഡ് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ബയേൺ മ്യൂണിക്, റോമ, ലിവർപൂൾ എന്നീ ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

click me!