ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

Published : Jun 12, 2026, 10:38 AM ISTUpdated : Jun 12, 2026, 10:42 AM IST
jaspal rana

Synopsis

1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 

ദില്ലി: ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.  ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്. 18ആം വയസ്സിൽ അർജുന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21ആം വയസിൽ പത്മശ്രീ നൽകി ആദരിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അടി തിരിച്ചടി, പിന്നില്‍ നിന്ന് കയറി ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളിന്
മൂന്ന് റെഡ്, രണ്ട് ഗോൾ! തുടക്കം തന്നെ തീപ്പൊരി ചിതറി; ആ ശാപം സ്വന്തം നാട്ടിൽ തന്നെ തീർത്ത് മെക്സിക്കോ, കന്നിപ്പോരിൽ മിന്നും വിജയം