വിക്കറ്റ് വേട്ടയില്‍ ജൂലന്‍ ഗോസ്വാമിക്ക് ഇരട്ട സെഞ്ചുറി

Published : Feb 07, 2018, 09:41 PM ISTUpdated : Oct 05, 2018, 03:43 AM IST
വിക്കറ്റ് വേട്ടയില്‍ ജൂലന്‍ ഗോസ്വാമിക്ക് ഇരട്ട സെഞ്ചുറി

Synopsis

ജൊഹന്നസ്ബര്‍ഗ്: വനിതാ ഏകദിന ക്രിക്കറ്റില്‍ പുത്തന്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ പേസ് ഇതിഹാസം ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് മുപ്പത്തഞ്ചുകാരിയായ ജൂലന്‍ ഗോസ്വാമി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടന്ന രണ്ടാം എകദിനത്തില്‍ ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് പിഴുതാണ് ജൂലന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

വനിതാ ക്രിക്കറ്റിൽ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലൻ നേരത്തെ സ്വന്തമാക്കിയിരുന്നു. 166 ഏകദിനങ്ങളിലെ 165 ഇന്നിംഗ്സുകളില്‍ നിന്നാണ് ജൂലന്‍ വിക്കറ്റ്  വേട്ടയില്‍ ഇരട്ട സെഞ്ചുറി നേടിയത്. 31 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. അതേസമയം 10 ടെസ്റ്റുകളില്‍ 40 വിക്കറ്റും ഇന്ത്യന്‍ പേസര്‍ നേടിയിട്ടുണ്ട്. 2002ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിനത്തില്‍ ജൂലന്‍ ഗോസ്വാമിയുടെ അരങ്ങേറ്റം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ