
മുംബൈ: ഇന്ത്യക്കായി മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്സിന്റെ പൂജ. ദക്ഷിണാഫ്രിക്കക്കാരനായ റോഡ്സ് എന്തിനാണ് ഇന്ത്യക്കായി പൂജ നടത്തിയതെന്ന് തെറ്റിദ്ധരിക്കേണ്ട. ഇളയ മകള്‍ 'ഇന്ത്യ'ക്കായാണ് ജോണ്ടി മുംബൈ സാന്താക്രൂസിലെ പേജ്വാര്‍ മഠത്തില്‍ പൂജ നടത്തിയത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ് റോഡ്സും ഭാര്യയും മകള്‍ ഇന്ത്യയും പൂജയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ റോഡ്സ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ മുംബൈയുടെ ഫീല്‍ഡിംഗ് പരിശീലകനായ റോഡ്സിന് ഇന്ത്യ തന്റെ രണ്ടാം വീടാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുള്ള ആരാധനമൂത്താണ് ഇളയമകള്‍ക്ക് റോഡ്സ് ഇന്ത്യ എന്നു തന്നെ പേരിട്ടത്. അടുത്തിടെ തമിഴ്നാട്ടിലെ അണ്ണാമലയര്‍ ക്ഷേത്രത്തിലും റോഡ്സും കുടുംബവും സന്ദര്‍ശനം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!