റായിഡുവിനെതിരെ ചൂടായി ഹര്‍ഭജന്‍

Published : May 02, 2016, 07:11 AM ISTUpdated : Oct 04, 2018, 06:41 PM IST
റായിഡുവിനെതിരെ ചൂടായി ഹര്‍ഭജന്‍

Synopsis

മുംബൈ: സ്വന്തം ടീം അഗമാണെങ്കിലും ഹര്‍ഭജന്‍ അങ്ങനെയാണ്. ചൂടാവേണ്ടിടത്ത് ചൂടാവും. അടികൊടുക്കേണ്ട സമയത്ത് അടികൊടുക്കുകയും ചെയ്യു. ഇന്നലെ പൂനെ സൂപ്പര്‍ജയന്റ്സിനെതിരെ നടന്ന മത്സരത്തിനിടിയായിരുന്നു ഭാജി സ്വന്തം ടീം അംഗമായ അംബാട്ടി റായിഡുവിനോട് പൊട്ടിത്തെറിച്ചത്. ഹര്‍ഭജന്റെ പത്താം ഓവറിലെ നാലാം പന്തിലായിരു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹര്‍ഭജന്റെ പന്തില്‍ സൗരഭ് തിവാരി അടിച്ച ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാനായി ആവേശത്തോടെ ഓടിയ റായിഡുവിന് പക്ഷെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായില്ല.

ഈ സമയം പന്ത് തടയാനായി ഓടിയെത്തിയ ടിം സൗത്തി നോക്കി നില്‍ക്കെ റായിഡുവിന്റെ കൈയില്‍ തട്ടി പന്ത് ബൗണ്ടറി കടന്നു. സൗത്തിക്ക് തട്ടി കൊടുത്തിരുന്നുവെങ്കില്‍ പന്ത് ബൗണ്ടറി കടക്കില്ലായിരുന്നു. ഹര്‍ഭജന്റെ രണ്ടാം ഓവറായിരുന്നു അത്. അതുവരെ ബൗണ്ടറിയൊന്നും വഴങ്ങാതെ പന്തെറിഞ്ഞ ഭാജിക്ക് പന്ത് തടുക്കാനുള്ള റായിഡുവിന്റെ ശ്രമം അത്ര പോരെന്ന് തോന്നി. ഉടനെ തനിക്ക് കഴിയുന്ന രീതിയില്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.

രണ്ടുപേരും കടുത്ത നോട്ടവുമായി അടുത്തെത്തിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ഹര്‍ഭജന്റെ രോഷപ്രകടനത്തില്‍ ദേഷ്യം മൂത്ത റായിഡുവും അതൃപ്തനായാണ് ബൗണ്ടറി ലൈനിലേക്ക് തിരിച്ചുനടന്നത്. എന്നാല്‍ ഭാജി അടുത്ത ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംബിനെ വീഴ്‌ത്തിയപ്പോള്‍ ഇരുവരും ദേഷ്യം മറന്ന് കൈകൊടുക്കുയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി
ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?