റൊണാള്‍ഡോയെ യുവാന്‍റസ് 'വിറ്റു' തുടങ്ങി

Web Desk |  
Published : Jul 17, 2018, 09:55 PM ISTUpdated : Oct 02, 2018, 04:25 AM IST
റൊണാള്‍ഡോയെ യുവാന്‍റസ് 'വിറ്റു' തുടങ്ങി

Synopsis

റയല്‍ മാന്‍ഡ്രിഡില്‍ നിന്നും  റൊണാള്‍ഡോയെ ക്ലബില്‍ എത്തിക്കാന്‍ ചെലവഴിച്ച പണത്തിന്‍റെ പകുതിയും തിരിച്ചുപിടിച്ച് യുവന്‍റസ്

ടൂറിന്‍: റയല്‍ മാന്‍ഡ്രിഡില്‍ നിന്നും  റൊണാള്‍ഡോയെ ക്ലബില്‍ എത്തിക്കാന്‍ ചെലവഴിച്ച പണത്തിന്‍റെ പകുതിയും തിരിച്ചുപിടിച്ച് യുവന്‍റസ് .  റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍  ജേഴ്സി വില്‍പനയിലൂടെയാണ് യുവന്‍റസ് പണപ്പെട്ടി നിറയ്ക്കുന്നത്.  ജേഴ്സി വില്‍പന പ്രതിദിനം റെക്കോര്‍ഡ് മറികടന്ന് കുതിക്കുകയാണ്. പന്ത് തട്ടുന്നതിന് മുന്‍പ് കരാര്‍ ഒപ്പിട്ട ദിനം മാത്രം അഞ്ചുലക്ഷത്തി ഇരുപതിനായിരും ജേഴ്സിയാണ് വിറ്റുപോയത് എന്നാണ് കണക്ക്.

യുവന്റസിന്‍റെ ഭാഗ്യനക്ഷത്രമായിരിക്കുകയാണ് സി ആര്‍ 7 . റയലില്‍ നിന്ന് 820 കോടി മുടക്കിയാണ് യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയത് . ചെലവഴിയച്ച  തുകയുടെ പകുതി പരസ്യത്തില്‍ നിന്നും റൊണാള്‍ഡോയുടെ ജേഴ്സി വില്‍പനയില്‍ നിന്നും യുവന്റസ് ഇതിനോടകം തിരിച്ചുപിടിച്ചു. 

ടൂറിനിലെ അഡിഡാസിന്റെ ഔദ്യോഗിക ഷോറൂമില്‍ നിന്ന് വിറ്റഴിച്ചപ്പോള്‍ വിറ്റ ജേഴ്സിയുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോള്‍.  അഞ്ചുലക്ഷം ജേഴ്സി ഓണ്‍ലൈന്‍ വഴി ആരാധകര്‍ സ്വന്തമാക്കി.  കഴിഞ്ഞ സീസണില്‍ യുവന്‍റെ വിറ്റുപോയ ആകെ ജേഴ്സികളുടെ എണ്ണം എട്ടുലക്ഷത്തി അന്‍പതിനായിരം മാത്രമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിവ്യൂ എടുക്കുന്നതിലും സഞ്ജു 'തല' തന്നെ!, 15 പന്തില്‍ 50 അടിച്ച അഭിഷേക് ശർമ്മയെ വീഴ്ത്തി സഞ്ജുവിന്‍റെ സൂപ്പര്‍ റിവ്യു
ചിന്നസ്വാമിയിൽ 'കില്ലർ' മില്ലർ!, അവസാന ഓവർ ത്രില്ലറിൽ ആർസിബിയെ വീഴ്ത്തി ഡൽഹി, പോയിന്‍റ് പട്ടികയില്‍ ടോപ് ഫോറില്‍