ഐഎസ്എല്‍: ആദ്യ പകുതിയില്‍ ബംഗളൂരു എഫ്‌സിയെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Feb 6, 2019, 8:30 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നിലാണ്. സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നിലാണ്. സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഇതുവരെ ആധികാരിക പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. 

16ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു സ്റ്റൊജാനോവിച്ചിന്റെ ഗോള്‍. ബോക്‌സില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് കീന്‍ ലൂയിസിന്റെ കൈയില്‍ തട്ടുകയായിരുന്നു. റഫറി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്ത സ്റ്റൊജാനോവിച്ചിന് പിഴച്ചില്ല. 

40ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നു. സെമിന്‍ലെന്‍ ദംഗല്‍ നീട്ടിക്കൊടുത്ത പന്ത് ഒരു ലോങ്‌റേഞ്ചിലൂടെ പെകൂസണ്‍ നെറ്റില്‍ പതിപ്പിക്കുകയായിരുന്നു. 43ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള പൊപ്ലന്റിക്കിന്റെ ശ്രമം ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. 

click me!