
റോമ: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത ഇറ്റാലിയന്‍ ക്ലബ് എഎസ് റോമക്ക് നന്ദിയറിയിച്ച് മലയാളികള്‍. കേരളത്തെ സഹായിക്കാനായി റോമയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തിലെ അഞ്ച് ജഴ്‌സികള്‍ ലേലം ചെയ്യുമെന്ന് ക്ലബ് അറിയിച്ചിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക പ്രളയബാധിതതരെ സഹായിക്കാനായി ക്ലബ് വിനിയോഗിക്കും.
ആദ്യ ഇലനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ ജഴ്‌സികളാണ് ലേലത്തിനുവെക്കുന്നത്. അടുത്ത ചൊവ്വാഴ്‌ച്ചയാണ് സീരിസ് എ വമ്പന്‍മാരായ റോമയുടെ ആദ്യ ഹോം മത്സരം. കേരളത്തിന് എല്ലാ പിന്തുണയും നല്‍കി റോമ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കാനും ക്ലബ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തെ സഹായിക്കാനായി രംഗത്തിറങ്ങിയ റോമയെ അഭിനന്ദിക്കുകയാണ് മലയാളി ആരാധകര്‍. ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സും റോമയ്ക്ക് നന്ദിയറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!