
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പാരിതോഷികങ്ങൾ സമ്മാനിച്ചു. സെക്രട്ടേറിയറ്റ് ദർഹാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാരിതോഷികം കൈമാറിയത്.
ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, ജിത്തുബേബി, കുഞ്ഞുമുഹമ്മദ്, പി യു ചിത്ര, നീന പിന്‍റോ, വിസ്മയ എന്നിവര്‍ സംസ്ഥാന സർക്കാരിന്‍റെ ആദരം ഏറ്റുവാങ്ങി. താരങ്ങളുടെ പരിശീലകരെയും ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കായിക മന്ത്രി ഇ പി ജയരാജൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ടി പി ദാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.