അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ്: ചെമ്പഴന്തി എസ് എന്‍ കോളേജിന് ഓവറോള്‍

By Web TeamFirst Published Sep 13, 2018, 12:03 AM IST
Highlights


കേരള സര്‍വ്വകലാശാല ഇന്റര്‍ കോളേജ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചെമ്പഴന്തി എസ്. എന്‍ കോളേജിന് ഓവറോള്‍. നാല് മീറ്റ് റെക്കോര്‍ഡുകള്‍ നേടിയ എം. വാസുറാം മേളയിലെ താരം. 

തിരുവനന്തപുരം: കാര്യവട്ടം എല്‍.എന്‍.സി.പിയില്‍ നടന്ന കേരള സര്‍വ്വകലാശാല ഇന്റര്‍ കോളേജ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചെമ്പഴന്തി എസ്. എന്‍ കോളേജിന് ഓവറോള്‍. പുരുഷ വിഭാഗത്തില്‍ 89 പോയിന്റും, വനിതാ വിഭാഗത്തില്‍ 135 പോയിന്റും നേടിയാണ് ചെമ്പഴന്തി എസ്. എന്‍ ചാമ്പ്യന്‍മാരായത്. 

നാല് മീറ്റ് റെക്കോര്‍ഡുകള്‍ നേടിയ ചെമ്പഴന്തി കോളേജിലെ എം. വാസുറാം മേളയിലെ താരമായി. 100 മീറ്റര്‍ ഫ്രീ സ്റ്റെല്‍ (സമയം 55.39 സെക്കന്റ്), 200 മീറ്റര്‍ ഫ്രീ സ്റ്റെല്‍ (2;03.26), 50 മീറ്റര്‍ ബട്ടര്‍ ഫ്ലൈ (26.28 സെക്കന്റ്), 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ (1:00.25) എന്നീ വിഭാഗങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 

കേരള യൂണിവേഴ്‌സിറ്റി റഷ്യന്‍ ഡിപ്പാര്‍ട്ടമെന്റിലെ സുനീഷ് എസ് മൂന്ന് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി. 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക്, 100 മീറ്റര്‍ ബ്രസ്റ്റ് ട്രോക്ക്, 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് എന്നീ ഇനങ്ങളിലാണ് റെക്കോര്‍ഡ് നേടിയത്. ചെമ്പഴന്തി എസ്.എന്‍ കോളേജിലെ അക്ഷയ് ആര്‍.ജെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ റെക്കോര്‍ഡ് തിരുത്തി (5:10.60 സെക്കന്റ്).

 

click me!