ഫെയിം 100: ധോണിയെ മറികടന്ന് കോഹ്ലി

By Web DeskFirst Published Jun 2, 2016, 2:46 PM IST
Highlights

ക്രിക്കറ്റ് രംഗത്തുനിന്ന് കോഹ്‌ലിയും ധോണിയും മാത്രമാണ് പട്ടികയിലുള്ളത്. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ താരങ്ങളാണ് പട്ടിയില്‍ ഏറെയും. കോഹ്ലി ആദ്യ 10ല്‍ ഇടംപിടിച്ചപ്പോള്‍ 14-മത്തെ സ്ഥാനത്താണ് ധോണി. കോഹ്ലി എട്ടാം സ്ഥാനത്താണ്. 41-മത്തെ സ്ഥാനത്തുള്ള സാനിയ മിര്‍സയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ പ്രതിനിധി. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ മുന്നില്‍. 

ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. പ്രതിഫലം, നവമാധ്യമ പ്രശസ്തി, ഗൂഗിള്‍ സെര്‍ച്ച് എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

click me!