കോഹ്ലി അത്രമിടുക്കനായിട്ടില്ലെന്ന് യുവരാജ്

Published : May 06, 2016, 10:14 AM ISTUpdated : Oct 05, 2018, 03:50 AM IST
കോഹ്ലി അത്രമിടുക്കനായിട്ടില്ലെന്ന് യുവരാജ്

Synopsis

ബാംഗലൂരു: വിരാട് കോഹ്ലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് ഉപമിക്കുന്നതിനെതിരെ യുവരാജ് സിംഗ് രംഗത്ത്. കൊഹ്ലി ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെങ്കിലും സച്ചിനുമായി കോഹ്ലിയെ ഉപമിക്കുന്നത് ശരിയല്ലെന്നാണ് യുവിയുടെ അഭിപ്രായം. ക്രിക്കറ്റില്‍ ബാറ്റിംഗില്‍ ഒരു ഇതിഹാസമായി മാറുവാന്‍ സച്ചിന്‍ വലിയ കഠിന പ്രയത്നങ്ങള്‍ നടത്തി, അതിനെ നിസാരവത്കരിക്കരുതെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

കൊഹ്ലിയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് ഈ തലമുറയിലെ സൂപ്പര്‍ താരങ്ങള് എന്നതില്‍ യുവിക്ക് എന്നാല്‍ എതിരാഭിപ്രായമില്ല‍. കൊഹ്‌ലിക്ക് സച്ചിനെ പോലെ ഉയരാന്‍ ഇനിയും സമയമുണ്ടെന്നും യുവി പറഞ്ഞു. സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന നാഴികകല്ല് കൊഹ്ലിക്ക് ഇനിയും വളരെ ദൂരെയാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനമാണ് സച്ചിന്റെ-കോഹ്ലി ആരാണ് കേമന്‍ എന്ന ചര്‍ച്ച സജീവമാകാന്‍ കാരണം. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന കോഹ്ലി ഇതിനോടകം തന്നെ അഞ്ച് അര്‍ധ സെഞ്ച്വറി നേടിക്കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു സാംസണ്‍ ഫയറില്‍ മറക്കല്ലേ ബുമ്ര ബ്രില്യന്‍സ്, അക്‌സര്‍ ക്യാച്ചിംഗ്, തിലക് കാമിയോ; ഇന്ത്യയെ ഫൈനലിലെത്തിച്ചത് ഈ വഴിത്തിരിവുകള്‍
അഭിഷേക് ശര്‍മയെ ചേര്‍ത്തുപിടിച്ച് സഞ്ജു; ലോകകപ്പ് ഫൈനലില്‍ യുവതാരം കരുത്ത് തെളിയിക്കുമെന്ന് ഉറപ്പ്