ഐപിഎല്‍: ഡല്‍ഹിക്ക് 201 റണ്‍സ് വിജയലക്ഷ്യം

By web deskFirst Published Apr 16, 2018, 9:38 PM IST
Highlights
  • ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സ് നേടിയത്. ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഒരു റണ്‍സെടുത്ത സുനില്‍ നരയ്നെ നഷ്ടമായി. പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയും (19 പന്തില്‍ 35),  ക്രിസ് ലിന്‍ (29 പന്തില്‍ 31) എന്നിവര്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഉത്തപ്പയെ എട്ടാം ഓവറില്‍ നഷ്ടമായി. വൈകാതെ ലിനും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (10 പന്തില്‍ 19) മടങ്ങി. എന്നാല്‍ നിതീഷ് റാണയും (35 പന്തില്‍ 59) ആന്ദ്രേ റസലും (12 പന്തില്‍ 41) കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ആറ് സിക്സുകള്‍ അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്. 

ഡല്‍ഹിക്കായി രാഹുല്‍ തെവാട്ടിയ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ട്രന്‍ഡ് ബൗള്‍ട്ട് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.  മുഹമ്മദ് ഷമിയാണ് ഡല്‍ഹി ബൗളര്‍മാരില്‍ ഏറ്റവും കുടുതല്‍ അടിവാങ്ങിയത്. നാലോവറില്‍ ഒരു വിക്കറ്റ് നേട്ടത്തില്‍ 53 റണ്‍സാണ് ഷമി വഴങ്ങിയത്. ക്രിസ് മോറിസ്, ഷഹബാസ് നദീം എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

click me!