ധോണിയുടേയും കോഹ്ലിയുടേയും വിക്കറ്റ് വീഴ്ത്തണം: കുല്‍ദീപ്

web desk |  
Published : Apr 03, 2018, 11:10 AM ISTUpdated : Jun 08, 2018, 05:44 PM IST
ധോണിയുടേയും കോഹ്ലിയുടേയും വിക്കറ്റ് വീഴ്ത്തണം: കുല്‍ദീപ്

Synopsis

ലോക ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇത്ര ഭംഗിയായി കളിക്കുന്ന താരങ്ങളില്ലെന്നാണ് കുല്‍ദീപിന്റെ പക്ഷം.

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ബ്രാഡ് ഹോഗിന്റേയും സുനില്‍ നരൈന്റെയും കീഴില്‍ വളര്‍ന്ന വന്ന കുല്‍ദീപ് യാദവ് ഇന്ത്യയുടെ ലക്ഷ്ണമൊത്ത റ്വിസ്റ്റ് സ്പിന്നറാണ്. ഐപിഎല്‍ 11ാം സീസണോട് അടുക്കുമ്പോള്‍ ഒരാഗ്രഹമുണ്ട് കുല്‍ദീപിന്. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാമേരുക്കളായ രണ്ട് താരങ്ങളുടെ വിക്കറ്റുകള്‍. എം.എസ്. ധോണിയുടേയും  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേതും.

ലോക ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇത്ര ഭംഗിയായി കളിക്കുന്ന മറ്റു താരങ്ങളില്ലെന്നാണ് കുല്‍ദീപിന്റെ പക്ഷം. അവരുടെ വിക്കറ്റുകളോളം വിലപ്പെട്ടതൊന്നുമില്ലെന്ന് കുല്‍ദീപ്. ഐപിഎല്ലില്‍ മാത്രമാണ് ഇരുവരുടേയും വിക്കറ്റുകള്‍ എടുക്കാന്‍ കഴിയൂ.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിന് കഴിയില്ല. ഇത്തവണ അവരുടെ വിക്കറ്റുകളാണ് ലക്ഷ്യം വെക്കുന്നത്. 

ബ്രാഡ് ഹോഗിനൊപ്പം ഏറെ നാള്‍ ഒരുമിച്ച് കൊല്‍ക്കത്ത നിരയില്‍ കളിക്കാനായത് തനിക്ക് ഗുണം ചെയ്തുവെന്നും കുല്‍ദീപ്. വിരാടിനും ധോണിയ്ക്കും ഒപ്പം കളിക്കുന്നതിനാല്‍ അവര്‍ക്കെതിരെ പന്തെറിയേണ്ടി വരാറില്ലായെന്നത് ഒരു അനുഗ്രഹമായെന്നും 23കാരന്‍ പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിങ്കു ഹീറോ; സൂപ്പര്‍ ഓവറില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
താളം തെറ്റിക്കാനില്ല! ധോണി കായികക്ഷമത വീണ്ടെടുത്തെങ്കിലും; ഉടന്‍ കളിക്കളത്തിലേക്ക് ഇറങ്ങിയേക്കില്ല