സ്പാനിഷ് ലീഗ്: മുന്നിലെത്താന്‍ റയലും ബാഴ്സയും ഇന്നിറങ്ങും

By Web TeamFirst Published Sep 15, 2018, 11:55 AM IST
Highlights

സ്പാനിഷ് ലീഗ് ഫുട്ബോളിലും ഇന്ന് കരുത്തർക്ക് മത്സരമുണ്ട്. ബാഴ്സലോണയും റയൽ മാഡ്രിഡും അത്‍ലറ്റിക്കോ മാഡ്രിഡും നാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ലാലീഗയിലെ ആദ്യ മൂന്ന് കളിയും ജയിച്ച് ഒപ്പത്തിനൊപ്പമാണ് നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയും മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും

മാ‍ഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിലും ഇന്ന് കരുത്തർക്ക് മത്സരമുണ്ട്. ബാഴ്സലോണയും റയൽ മാഡ്രിഡും അത്‍ലറ്റിക്കോ മാഡ്രിഡും നാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും.ലാലീഗയിലെ ആദ്യ മൂന്ന് കളിയും ജയിച്ച് ഒപ്പത്തിനൊപ്പമാണ് നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയും മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും. ബാഴ്സലോണ വൈകിട്ട് ഏഴേ മുക്കാലിന് റയൽ സോസിഡാഡിനെ നേരിടും. അവസാനം ഏറ്റുമുട്ടിയപ്പോൾ ബാഴ്സ രണ്ടിനെതിരെ നാല് ഗോളിന് റയൽ സോസിഡാഡിനെ തോൽപിച്ചിരുന്നു.

പരിക്കേറ്റ ഡെനിസ് സുവാരസ്, മാർക്കം എന്നിവർ ബാഴ്സ നിരയിലുണ്ടാവില്ല. ലിയോണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം കുടീഞ്ഞോയോ ഉസ്മാൻ ഡെംബലെയോ ആക്രമണത്തിന് എത്തും. ആദ്യ മൂന്ന് കളിയിൽ ബാഴ്സ 12 ഗോൾ നേടിക്കഴിഞ്ഞു. റയൽ മാഡ്രിഡിന് അത്‍ലറ്റിക്കോ ബിൽബാവോയാണ് എതിരാളി. മത്സരം രാത്രി പന്ത്രണ്ടേകാലിന്. ഗാരെത് ബെയ്‍ലും കരീം ബെൻസേമയും ഫോമിലേക്കുയർന്നത് റയലിന് കരുത്താവും.

മൂന്ന് കളിയിൽ പത്ത് ഗോളാണ് റയലിന്‍റെ സന്പാദ്യം. വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന മറ്റൊരു കളിയിൽ അത്‍ലറ്റിക്കോ മാഡ്രിഡ് ഐബറിനെ നേരിടും. നാല് പോയിന്‍റ് മാത്രമുള്ള ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ ലീഗിൽ പത്താം സ്ഥാനത്താണിപ്പോൾ

click me!