
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായ് ശ്രീവദനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന് സ്ഥിരീകരണം. അറുപത്തിയെട്ടുകാരനായ വിചായ്കൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്നാണ് വ്യക്തമാകുന്നത്. വിചായ്കൊപ്പ മകളും ഹെലികോപ്ടറില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണ് ഹെലികോപ്ടറിനകത്തുണ്ടായിരുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണമാകാനുണ്ട്.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള കാര്‍പാര്‍ക്കിനടുത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങവെയായിരുന്നു അപകടം.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തായ് ലാന്‍ജുകാരനായ കോടീശ്വരന്‍ വിചായ് ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഏറ്റെടുത്തത്. ആറാം വര്‍ഷം ലീഗ് കിരീടം നേടാന്‍ നിലക്കുറുക്കന്‍മാരെ സഹായിച്ചതും വിചായ് യുടെ ആത്മവിശ്വാസമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!